ഇന്റര്‍നെറ്റ് സൗകര്യം, സോഷ്യല്‍ മീഡിയ, ടച്ച്‌സ്‌ക്രീന്‍.....വിലയോ, വെറും 5300 രൂപ മാത്രം. നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ തന്നെയാണ് 'ആഷ 501'ന്റെ വരവ്.
ഫിന്നിഷ് കമ്പനിയായ നോക്കിയയ്ക്ക് ഇപ്പോഴും ശക്തമായ വിപണിയുള്ള ഇന്ത്യയിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. നോക്കിയ മേധാവി സ്റ്റീഫന്‍ ഇലോപ് വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ആഷ 501 ( Asha 501 ) പുറത്തിറക്കി.
ആഷ പരമ്പരയില്‍ മുമ്പിറക്കിയ മോഡലുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രവേശനമുള്‍പ്പടെ കൂടുതല്‍ ഫീച്ചറുള്‍ ആഷ 501 ലുണ്ടെങ്കിലും, അതിനെ പൂര്‍ണതോതിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.
പുതിയ ഫോണ്‍ പുറത്തിറക്കിയതിനൊപ്പം, ആഷ സോഫ്റ്റ്‌വേര്‍ പ്ലാറ്റ്‌ഫോം പരിഷ്‌ക്കരിക്കാനുള്ള നീക്കവും നോക്കിയ മേധാവി പ്രഖ്യാപിച്ചു. ആഷ ഫോണുകള്‍ക്ക് ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാന്‍ കൂടുതല്‍ ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാനാണ് ഈ നീക്കം.
വേഗമേറിയ ടച്ച്പാഡാണ് ആഷ 501 ന്റെ മുഖ്യ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ചെറുതും സൗകര്യപ്രദവുമാണിത്. ഫോണിന്റെ ഭാരം 92 ഗ്രാം ആണ്.
വൈഫൈ, ഡ്യുവല്‍ സിം സൗകര്യങ്ങള്‍ ആഷ 501 ലുണ്ട്. മിതമായ നിരക്കില്‍ 2ജി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് നോക്കിയയുടെ ലക്ഷ്യം. നോക്കിയ എക്‌സ്പ്രസ്സ് ബ്രൗസര്‍ മുന്‍കൂര്‍ ലോഡ് ചെയ്തിട്ടുണ്ട് ഫോണില്‍. ഇന്റര്‍നെറ്റ് ഡേറ്റ 90 ശതമാനത്തോളം കംപ്രസ്സ് ചെയ്ത് കാട്ടാന്‍ ഈ ബ്രൗസറിനാകും.
'ആഷ 501 അടുത്ത തലമുറ ആഷ സ്മാര്‍ട്ട്‌ഫോണാണ്....ലോകത്തെ 80 ശതമാനവും പ്രവര്‍ത്തിക്കുന്നത് 2ജിയിലാണ്. 2ജി പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയതാണ് ആഷ 501'-ഇലോപ് പറഞ്ഞു. ഈ കുടുംബത്തില്‍ നിന്ന് ഭാവിയില്‍ 3ജി ഫോണുകള്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
0 comments:
Post a Comment