ഫോണിലെ ഒഎസ് ഏതെന്ന ചോദ്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് അതിനുള്ളിലെ പ്രൊസസര്‍ ഏതെന്നതും. ഡ്യുവല്‍കോര്‍ പ്രൊസറും കടന്ന് ക്വാഡ്‌കോറിന്റെയും ഒക്ടാ-കോറിന്റെയും പിന്നാലെയാണിപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ ലോകം കറങ്ങുന്നത്. ഒന്നിലധികം സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ് അഥവാ കോറുകള്‍ ഉള്ള പ്രൊസസറുകളെയാണ് മള്‍ട്ടികോര്‍ പ്രൊസസര്‍ എന്നുവിളിക്കുന്നത്.
ഫോണിന്റെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കാനും വിവിധ ആപ്ലിക്കേഷനുകള്‍ ഒരേസമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുമൊക്കെ മള്‍ട്ടികോര്‍ പ്രൊസസറുകള്‍ സഹായിക്കും. രണ്ട് സി.പി.യു. ഉള്ള ഡ്യുവല്‍കോര്‍ പ്രൊസസറുകളുള്ള സ്മാര്‍ട്‌ഫോണുകള്‍ സാധാരണമായിക്കഴിഞ്ഞു. നാലു സി.പി.യു. ഉളള ക്വാഡ്‌കോര്‍ ഫോണുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സാംസങ് ഏറ്റവുമൊടുവിലിറക്കിയ എസ് 4 എന്ന മോഡലില്‍ എട്ട് കോറുകളുള്ള ഒക്ടാകോര്‍ പ്രൊസസറാണുള്ളതെന്നറിയുക. സാംസങിന്റെ ഇറങ്ങാനിരിക്കുന്ന എസ് 5 സ്മാര്‍ട്‌ഫോണില്‍ പത്തു കോറുകളുള്ള ഡെക്കാകോര്‍ പ്രൊസസറാണ് ഉപയോഗിക്കുകയെന്നും വാര്‍ത്തകളുണ്ട്.
അത്രയ്‌ക്കൊന്നും പുരോഗമിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനികളും ക്വാഡ്‌കോര്‍ രംഗത്ത് സജീവമായിക്കഴിഞ്ഞു. കാര്‍ബണിന്റെ എസ് 1 ടൈറ്റാനിയം, മൈക്രോമാക്‌സിന്റെ കാന്‍വാസ് എച്ച്.ഡി. എ116, സെല്‍ക്കോണിന്റെ എച്ച്.ഡി. എ 119 ക്യൂ എന്നിവയെല്ലാം ഇന്ത്യയില്‍ നന്നായി വിറ്റുപോകുന്ന ക്വാഡ്‌കോര്‍ മോഡലുകളാണ്. ക്വാഡ്‌കോര്‍ നിരയിലേക്കുളള ഏറ്റവും പുതിയ കടന്നുവരവാണ് ലാവയുടെ സോളോ ക്യു 700 ( Lava Xolo Q700 ).
ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനി 2011 മുതലാണ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് കടന്നത്. സോളോ എന്ന പേരില്‍ ലാവ ഇറക്കിയ സ്മാര്‍ട്‌ഫോണ്‍ സീരീസ് വിലക്കുറവ് കൊണ്ടും മികച്ച സ്‌പെസിഫിക്കേഷനുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
ഇന്റലിന്റെ ആറ്റം പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യസ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ലാവ വന്‍മാധ്യമശ്രദ്ധയും നേടി. സോളോ എ 800 എന്നായിരുന്നു ഇന്റല്‍ ഇന്‍സൈഡ് മോഡലിന് ലാവ പേരിട്ടത്.
ക്യൂ 800 എന്ന മോഡലായിരുന്നു സോളോ സീരീസില്‍ ലാവയിറക്കിയ ആദ്യ ക്വാഡ്‌കോര്‍ ഫോണ്‍. 12,500 രൂപ വിലയിട്ടിരുന്ന ക്യൂ 800 കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വില കുറച്ചുകൊണ്ട് സോളോ ക്യൂ 700 എന്ന ക്വാഡ്‌കോര്‍ ഫോണുമായി വീണ്ടുമെത്തുന്നത്. സോളോ നിരയില്‍ ആദ്യമായിറങ്ങുന്ന ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ മോഡല്‍ കൂടിയാണ് ക്യൂ 700. വില 9,990 രൂപ.
1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ മറ്റു സവിശേഷതകള്‍. ഐ.പി.എസ്. ഡിസ്‌പ്ലേയോടുകൂടിയ 4.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിലുളളത്. റിസൊല്യൂഷന്‍ 540 X 1280 പിക്‌സല്‍സ്.
ഡിജിറ്റല്‍ സൂമോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, കണക്ടിവിറ്റിക്കായി വൈഫൈ, ത്രീജി, ബ്ലൂടൂത്ത് എന്നിവയും ക്യൂ 700 ലുണ്ട്. 2400 എം.എ.എച്ച്. ലിത്തിയം-അയണ്‍ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 17 മണിക്കൂര്‍ സംസാരസമയവും 380 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
ഫ്ലാപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സോളോ ക്യൂ 700 വില്‌നയ്ക്ക് വെച്ചിട്ടുണ്ട്.
0 comments:
Post a Comment