കൊച്ചി: ആത്മഹത്യയുടെ മുനമ്പില്‍ നിന്ന് തിരിച്ചറിവോടെ മടങ്ങിവരുന്നവരെ ലോകത്തെ ഒരു ശക്തിക്കും തോല്‍പ്പിക്കാനാവില്ലെന്ന സന്ദേശമെത്തിക്കുകയാണ് 'കൊലമരം' എന്ന ഹ്രസ്വചിത്രം. രണ്ട് വര്‍ഷം മുമ്പ് പ്രിയ കൂട്ടുകാരന്റെ ആത്മഹത്യയുണ്ടാക്കിയ വേദനയില്‍ നിന്നാണ് പന്ത്രണ്ടോളം പേരടങ്ങുന്ന യുവകൂട്ടായ്മ സമൂഹബോധവത്കരണത്തിനായി ഇത്തരമൊരു ശ്രമം നടത്തിയത്.
കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്നിട്ടുള്ള ആത്മഹത്യകള്‍ സംബന്ധിച്ചുള്ള സര്‍വേകളുള്‍പ്പെടെ വിഷയമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഒരു യുവാവ് ജീവിതത്തിലെ നാല് പ്രധാന കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് 20 മിനിട്ടുള്ള 'കൊലമര'ത്തിന്റെ പ്രമേയം. രാജേഷ് മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഓച്ചിറ മധുവാണ്. ഛായാഗ്രഹണം ചന്ദ്രന്‍ ചാമിയും എഡിറ്റിംഗ് ബാബു രത്‌നവും നിര്‍വഹിച്ചിരിക്കുന്നു.
പ്രശാന്ത്, അച്ചു, ജിത്തു പയ്യന്നൂര്‍, നിയാസ് വരവിള, തൗസിഫ് ഒമര്‍, ഷിബുക്കുട്ടന്‍ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ക്കൊപ്പം ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.
0 comments:
Post a Comment