കാഞ്ഞങ്ങാട്: ഇരിയ ടൗണിലെ വാടക വീട്ടില്‍ താമസിക്കുന്ന യുവതി തീപൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. ഇരിയ ലാലൂരിലെ ഓട്ടോ ഡ്രൈവര്‍ ഉദയകുമാറിനെയാണ് പോലീസ് ചോദ്യം ചെയ്തത്. ഉദയകുമാറിന്റെ ഭാര്യ നാന്‍സി(28)യുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. അന്വേഷണച്ചുമതല പിന്നീട് ഹൊസ്ദുര്‍ഗ് സി ഐ ബാബു പെരിങ്ങോത്ത് ഏറ്റെടുക്കുകയായിരുന്നു. മെയ് 1 ന് രാത്രി 9 മണിയോടെയാണ് നാന്‍സിക്ക് തീ പൊള്ളലേറ്റത്. നാന്‍സിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഉദയകുമാറിനും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഉദയകുമാറിനെയും നാന്‍സിയെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ നാന്‍സിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മെയ് 5 ന് രാത്രിയാണ് നാന്‍സി മരണപ്പെട്ടത്. നാന്‍സിക്ക് പൊള്ളലേല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്..
0 comments:
Post a Comment