Thursday, 16 May 2013

മദ്യപിച്ചത് അമ്മ ചോദ്യം ചെയ്തതില്‍ രോഷാകുലനായി മകന്‍ തൂങ്ങി മരിച്ചു


By on 00:36

പരപ്പ : മദ്യപിച്ച് വീട്ടിലെത്തിയത് അമ്മ ചോദ്യം ചെയ്യുകയും ഉപദേശിക്കുകയും ചെയ്തതില്‍ രോഷാകുലനായ മകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. പരപ്പ ക്ലായിക്കോട്ട് താമസിക്കുന്ന കാലിച്ചാമരത്ത് ടെലിവിഷന്‍ മെക്കാനിക്ക് കട നടത്തുന്ന എം വി ദീപേഷാണ് (28)ജീവനൊടുക്കിയത്. അവിവാഹിതനാണ്. ഇന്നലെ ദീപേഷ് അമ്മ സരളകുമാരിയുമായി മദ്യപാനത്തെ ചൊല്ലി വഴക്കടിച്ചതായി പറയപ്പെടുന്നു. ഇന്ന് രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ദീപേഷിന്റെ മരണത്തോടെ അമ്മ സരളകുമാരി തീര്‍ത്തും അനാഥയായി. സരളകുമാരിയുടെ ഭര്‍ത്താവ് സ്വര്‍ണ്ണപ്പണിക്കാരന്‍ കോട്ടയം പാമ്പാടി സ്വദേശി പി ആര്‍ വിശ്വനാഥന്‍ ഒരുവര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുണ്ടായിരുന്നത്. മറ്റൊരു മകന്‍ രാജേഷ് നാല് വര്‍ഷം മുമ്പ് കാസര്‍കോട് കമ്പാറില്‍ ചെരുപ്പ് കമ്പനിയില്‍ ജോലി നോക്കവെ ആത്മഹത്യ ചെയ്തിരുന്നു. ഈ മൂന്നുപേരുടെയും മരണത്തോടെ സരളകുമാരി തനിച്ചായി. നേരത്തെ കാസര്‍കോട്ട് വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ പിന്നീട് പരപ്പ ക്ലായിക്കോട്ടെ വാടക വീട്ടിലേക്ക് മാറുകയായിരുന്നു. ദീപേഷ് മരണപ്പെട്ട വാടക വീടും ആത്മഹത്യയുടെ തുരുത്തായി മാറി. പരപ്പയിലെ വസ്ത്ര വ്യാപാരി മാത്തില്‍ സ്വദേശി ലക്ഷ്മണനും ഭാര്യ ചന്ദ്രികയും ഈ വീട്ടില്‍ വാടകക്ക് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ വിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

About Syed Faizan Ali

Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.

0 comments:

Post a Comment