ചിറ്റാരിക്കാല്‍: കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ചിറ്റാരിക്കാല്‍ മണ്ഡപത്തെ കാഞ്ഞിരത്തിങ്കല്‍ ഡിറ്റോയുടെ ഭാര്യയും കോട്ടയം മുണ്ടക്കയം സ്വദേശിനിയുമായ ലിറ്റി(27)ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നുച്ചയോടെ നാട്ടിലെത്തിച്ച ലിറ്റിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും നിരവധിപേര്‍ എത്തിയിരുന്നു. അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം മണ്ഡപം സെ ന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. മെയ് 13 ന് രാവിലെയാണ് കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയില്‍ കല്യാശ്ശേരിക്കടുത്ത കീച്ചേരിക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം മാരുതി ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ച് ലിറ്റിയും കാര്‍ ഓടിച്ചിരുന്ന ചിറ്റാരിക്കാല്‍ വാണിച്ചേരി ഹൗസിലെ വി ജെ ജോസ് എന്ന വര്‍ക്കിയും മരണപ്പെട്ടത്.
Chittarikkal, Kasaragod, Litty
0 comments:
Post a Comment