അജാനൂര്‍: പ്രവാസി വ്യാപാരിയായ ഒരു ഉദാരമതിയുടെ കാരുണ്യത്തില്‍ രണ്ട് അനാഥ പെണ്‍കുട്ടികള്‍ക്ക് മാംഗല്യ സൗഭാഗ്യം. ദൈവം നല്‍കിയ അനുഗ്രഹത്തില്‍ ആലംബമറ്റ അനാഥ കുട്ടികള്‍ക്ക് ജീവിതം നല്‍കിയ പ്രവാസി വ്യാപാരിക്ക് നിറഞ്ഞ പ്രാര്‍ത്ഥനയുടെ പുണ്യം. കോഴിക്കോട് ജില്ലയിലെ പൈങ്ങോട്ടപ്പുറത്തെ പരേതനായ നാസറിന്റെ മകള്‍ ഉമ്മുഹബീബ, വയനാട് ജില്ലയിലെ പെരുമണ്ണയിലെ പരേതനായ നാസറിന്റെ മകള്‍ ജസീല സി പി എന്നിവര്‍ക്കാണ് ഉദാരമതിയുടെ കനിവില്‍ മാംഗല്യ സൗഭാഗ്യം സിദ്ധിച്ചത്. വയനാട് സ്വദേശി അബ്ദുള്ളയുടെ മകന്‍ മുഹമ്മദ്, കോഴിക്കോട് പനയഞ്ചേരി ചുള്ളിയില്‍ കോയ മകന്‍ കെ എച്ച് ഫൈസല്‍ എന്നിവരാണ് യഥാക്രമം വരന്മാര്‍. പത്ത് പവന്‍ സ്വര്‍ണ്ണവും, അമ്പതിനായിരം രൂപയും വിവാഹ വസ്ത്രങ്ങളും വീതം ഓരോ പെണ്‍കുട്ടിക്കും ധനസഹായം നല്‍കിയാണ് ഈ സല്‍പ്രവൃത്തി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് മുട്ടുന്തലയിലെ ഒരു വീട്ടില്‍ ഒരുക്കിയ വിവാഹ കര്‍മ്മങ്ങളിലും സദ്യകളിലും വിവിധ തുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നീലേശ്വരം ഖാസി ഇ കെ മഹമൂദ് മുസ്ലിയാര്‍ നിക്കാഹ് കര്‍മ്മത്തിന് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തി. ഇസ്ലാം പുരുഷന്റെ മേല്‍ ബാധ്യതപ്പെടുത്തിയ മഹറിന്റെ സ്ഥാനത്ത് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിത സ്വപ്‌നങ്ങള്‍ കരിച്ച് കളയുന്ന സ്ത്രീധനം എന്ന സമ്പ്രദായം അടിച്ചേല്‍പ്പിച്ചതിന് മതദൃഷ്ട്യാ ഒരു ന്യായീകരണവുമില്ലെന്നും ദൈവിക പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ നന്മകളെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കാനുള്ള പ്രാപ്തി നാം നേടണമെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, കുണിയ ഇബ്രാഹിം ഹാജി, സി കെ കെ മാണിയൂര്‍, അബ്ദുല്‍ അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ ഖാദിര്‍ നദ്‌വി, അബ്ദുല്‍ മജീദ് ദാരിമി, സി എച്ച് അഹ്മദ് അഷ്‌റഫ് മൗലവി, സണ്‍ലൈറ്റ് അബ്ദുല്‍ റഹിമാന്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, എം മുഹമ്മദ് ഹസ്സന്‍, ഫ്രൂട്ട് അബ്ദുല്‍ ഖാദിര്‍ ഹാജി മുതലായവര്‍ സംബന്ധിച്ചു.
About Syed Faizan Ali
Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.
0 comments:
Post a Comment