Monday, 13 May 2013

'കാരാട്ടിനോട് ചോദിക്കൂ, എല്ലാം പറയും'


By on 03:46

ന്യൂഡല്‍ഹി: പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കാരാട്ടിന്റെ വിശദീകരണത്തിന് ശേഷം താന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ടവര്‍ക്കെതിരെയുള്ള നടപടിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയതായാണ് കാണുന്നത്. ജനറല്‍ സെക്രട്ടറി പറയുന്നത് എന്താണെന്ന് കേട്ട ശേഷം നിങ്ങള്‍ വാര്‍ത്ത കൊടുക്കൂ. അതിനുശേഷം എന്തു വേണമെന്ന് തീരുമാനിക്കാം വി.എസ് പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുമായ എ. സുരേഷ്, കെ. ബാലകൃഷ്ണന്‍, വി. കെ.ശശിധരന്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴും സന്തത സഹചാരിയായ സുരേഷ് വി.എസിനൊപ്പം ഉണ്ടായിരുന്നു. അതിനിടെ സംസ്ഥാനനേതൃത്വത്തിനെതിരെ വി.എസ്. ഉന്നയിച്ചിട്ടുള്ള പരാതികള്‍ അന്വേഷിക്കാന്‍ ആറംഗകമ്മീഷനെ പോളിറ്റ് ബ്യൂറോ നിയോഗിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, എ കെ പത്മനാഭന്‍ എന്നിവര്‍ കമ്മീഷനില്‍ ഉള്‍പ്പെടുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, ഭൂമിദാനക്കേസ് എന്നിവയില്‍ തനിക്കെതിരെയുള്ള ഒരുവിഭാഗത്തിന്റെ നീക്കം, ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയിലുള്ളവര്‍ക്കുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളാണ് വി.എസ്. ഉന്നയിച്ചത്. കൂടാതെ തന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും അത് തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്നും വി.എസ് വാദിച്ചു. താന്‍ പങ്കെടുക്കാത്ത യോഗങ്ങളുടെ വാര്‍ത്തകളും ചോര്‍ന്നു. സെക്രട്ടേറിയറ്റംഗങ്ങളറിയാതെ എങ്ങനെയാണ് ഈ വാര്‍ത്തകള്‍ ചോര്‍ന്നത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനസമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതേപടി, പി. കരുണാകരന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കമാക്കുകയായിരുന്നു വി.എസ് ചൂണ്ടിക്കാട്ടി. പാ ര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെട്ട് തള്ളിയ പരാമര്‍ശങ്ങള്‍ റിപ്പോ ര്‍ട്ടില്‍ ഉള്‍പ്പെടുത്തി തന്നെ അപഹാസ്യനാക്കുകയാണെന്ന് വി.എസ്. വിമര്‍ശിച്ചു. വി.എസ് ഉന്നയിച്ച ഈ വിഷയങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പിബി യോഗത്തില്‍ വിശ്വസ്തര്‍ക്കെതിരെയുള്ള പാര്‍ട്ടി അച്ചടക്കനടപടിയുടെ വാള്‍മുന തടയാന്‍ വി.എസ്. അച്യുതാനന്ദനായില്ല. വാര്‍ത്തകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ വി.എസ്സിന്റെ സ്റ്റാഫിലെ മൂന്നുപേരെ സി.പി.എമ്മില്‍നിന്നും പുറത്താക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം പൊളിറ്റ്ബ്യൂറോ അംഗീകരിച്ചു. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കണമെന്നുള്ള സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി പരിഗണിച്ചില്ല. പി. കരുണാകരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വി.എസ്.അച്യുതാനന്ദന് നല്‍കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് സംസ്ഥാന നേതൃത്വം നല്‍കിയില്ലെന്ന് വി.എസ് പിബിക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടത്. വി.എസ്സിനെതിരെയുള്ള പ്രമേയം സംസ്ഥാനകമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ചചെയ്യാനും പി.ബി. നിര്‍ദേശിച്ചിട്ടുണ്ട്. യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്ന വി.എസ്സിനോട് പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ടുപോവാന്‍ ആവശ്യപ്പെട്ടതായും അറിയുന്നു. പി.ബി, കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ന് വൈകിട്ട് 3.30 ന് മാധ്യമങ്ങളോട് വിശദീകരിക്കുന്നുണ്ട്.

About Syed Faizan Ali

Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.

0 comments:

Post a Comment