Monday, 13 May 2013

പെണ്‍വാണിഭത്തിനായി എട്ടു യുവതികളെ റിസോര്‍ട്ടില്‍ എത്തിച്ചതായി മാനേജരുടെ മൊഴി


By on 03:41

കണ്ണൂര്‍: പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ പെണ്‍വാണിഭത്തിനായി എട്ട് യുവതികളെ എത്തിച്ചതായി റിസോര്‍ട്ട് മാനേജരുടെ മൊഴി. പയ്യാമ്പലത്തെറിസോര്‍ട്ട് മാനേജരും കൂത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയുമായ കെ. രാജേന്ദ്രനാണു (52) ടൗണ്‍പോലീസിനു മൊഴി നല്‍കിയത്.വിവാഹിതകളും വിധവകളുമായ യുവതികളാണ് ആലക്കോട് സ്വദേശിനിയായ റോസ്‌മേരിയുടെ ഒത്താശയോടെഎത്തിച്ചതെന്നാണ്‌മൊഴി. ഇതില്‍രണ്ടുപേര്‍ വിധവകളായിരുന്നുവെന്നാണ്‌മൊഴി.

രാജേന്ദ്രന്റെ മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചതായി അറിയുന്നു. കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭീഷണിപ്പെടുത്താനായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ പീഡനത്തിനിരയായ മൂന്നു യുവതികളുടെ മൊഴിയും പൊലീസ് ശേഖരിച്ചു. പലപ്പോഴായി സ്ത്രീകളെ എത്തിച്ച് കസ്റ്റമേഴിസിന് കാഴ്ച വച്ചിരുന്നതായി രാജേന്ദ്രന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. 

കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത് താനാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഇടനിലക്കാരിയായ റോസ്‌മേരിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നവരെ സഹായിക്കുകയാണ് റോസ്‌മേരിയുടെ ജോലി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിന് മുഖ്യപങ്കുവഹിച്ചത് റോസ്‌മേരിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വഞ്ചിക്കപ്പെട്ടുവെന്നു പറയുന്ന യുവതികളില്‍ ചിലര്‍ പലതവണ റിസോര്‍ട്ടില്‍ എത്തിയത് സംശയത്തിനിട നല്‍കുന്നു. പണത്തിനുവേണ്ടിയാണ് യുവതികള്‍ ഇവിടെ എത്തിയതെന്നാണ് മാനേജരുടെ മൊഴി.

യുവതികളില്‍ ഭൂരിഭാഗവും പോലീസിനു മൊഴി നല്‍കാന്‍ തയാറായിട്ടില്ല. മൊഴി നല്‍കിയവരാകട്ടെ ഒരു കാര്യവും പുറത്തു പറയരുതെന്ന ഉറപ്പിനുശേഷമാണ് സംഭവത്തെക്കുറിച്ചു വിവരിച്ചത്. 30നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് മൊഴി നല്‍കിയിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെക്കുറിച്ചും മനുഷ്യാവകാശ കമ്മീഷന്‍ പരിശോധിച്ചു വരുന്നതായി സൂചനയുണ്ട്.

പിടിയിലായ റിസോര്‍ട്ട് മാനേജര്‍ രാജേന്ദ്രന്‍ റിമാന്‍ഡിലാണ്. ടൗണ്‍ സിഐ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. 2012-13 കാലയളവില്‍ റിസോര്‍ട്ടില്‍ യുവതികളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്നാണു കേസ്.

About Syed Faizan Ali

Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.

0 comments:

Post a Comment