കാഞ്ഞങ്ങാട്: പാണത്തൂരില്‍ പോലീസ് വിരട്ടി ഓടിക്കുന്നതിനിടെ യുവാവ് കിണററില്‍ വീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സുഹൃത്തുക്കളോടൊപ്പം വിവാഹ വീട്ടില്‍ പോയി വരുമ്പോള്‍ രാജപുരം പോലീസ് വിരട്ടിയോടിച്ച പാണത്തൂര്‍ പേഴത്ത്മൂട്ടില്‍ കുഞ്ഞൂഞ്ഞിന്റെ മകന്‍ സെബാസ്റ്റ്യന്‍ (25) യാണ് ഞായറാഴ്ച പാണത്തൂര്‍ പട്ടുവത്തെ ആള്‍മറയില്ലാത്ത കിണററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദിയായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
0 comments:
Post a Comment