കോഴിക്കോട്: മൊബൈല്‍ഫോണില്‍ സംസാരിച്ച് റെയില്‍പ്പാളം മുറിച്ചുകടക്കവെ ബ്ലോക്ക് വനിതാക്ഷേമ ഓഫീസര്‍ തീവണ്ടിതട്ടി മരിച്ചു. മലാപ്പറമ്പ് പൈപ്പ്‌ലൈന്‍ റോഡില്‍ 'ജ്യോതിസി'ല്‍ പി. ജ്യോതിയാണ് (47) മരിച്ചത്. പന്തലായനി ബ്ലോക്കിലെ വനിതാക്ഷേമ ഓഫീസറാണ്. റൂറല്‍ ഡവലപ്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തി മടങ്ങുമ്പോഴാണ് അപകടം.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് പിറകുവശത്തുള്ള തീവണ്ടിപ്പാളം മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ആണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. എന്‍ജിന്‍ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നെങ്കിലും ജ്യോതി അറിഞ്ഞില്ലെന്ന് കണ്ടുനിന്നവര്‍ പറയുന്നു. അപകടം നടന്നയുടനെ ജ്യോതിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോവാന്‍ ശ്രമം നടന്നെങ്കിലും മരിച്ചു.
ഹോട്ടല്‍ നളന്ദയില്‍ നടന്ന സമ്മേളനത്തില്‍ ആശംസാ പ്രസംഗത്തിനെത്തിയതായിരുന്നു ജ്യോതി. ഉച്ചയ്ക്ക് ശേഷമുള്ള പ്രതിനിധിസമ്മേളനത്തിലായിരുന്നു ഇവര്‍ സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റ് അത്യാവശ്യങ്ങളുള്ളതിനാല്‍ ഉച്ചയ്ക്ക് മുമ്പുള്ള സുഹൃദ് സമ്മേളനത്തില്‍ സംസാരിക്കാമെന്ന് ജ്യോതി സംഘാടകരെ അറിയിച്ചു.
പ്രസംഗം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് 2.15ന് സമ്മേളന സ്ഥലത്തുനിന്നിറങ്ങി. ഹെഡ്‌പോസ്റ്റോഫീസിന് സമീപമുള്ള ഇടവഴിയില്‍ക്കൂടി മെയിന്റോഡിലേക്ക് പോവാനായി റെയില്‍ മുറിച്ചുകടക്കുമ്പോഴാണ് അപകടം.
രണ്ടുവര്‍ഷമായി പന്തലായനി ബ്ലോക്ക് ഓഫീസിലാണ് ജ്യോതി ജോലിചെയ്യുന്നത്. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: സൂരജ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി, ബാംഗ്ലൂര്‍), സൂര്യജ (പ്ലസ്ടു വിദ്യാര്‍ഥി)
0 comments:
Post a Comment