കൊച്ചി: ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും വേണ്ടി അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപവത്കരിച്ചു. അല്‍ അന്‍സാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ അസിസ്റ്റന്റ് സെക്രട്ടറി മഅദനിയുടെ മകന്‍ ഉമര്‍മുഖ്താറാണ്.
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനുള്ള ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരേയും സഹായിക്കുന്നതും നാടിന്റെ പുരോഗതിക്കും മാനവ സൗഹൃദത്തിനും വേണ്ടി നിലകൊള്ളുന്നതുമാണ് സംഘടനയുടെ നയമെന്ന് വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.നജീബ് ആലപ്പുഴ , വൈസ് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാസ്റ്റര്‍, സീനിയര്‍ ജനറല്‍ സെക്രട്ടറി ചേലക്കുളം അബ്ദുള്‍ ഹമീദ് മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
0 comments:
Post a Comment