പരിയാരം: പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയിലധികമായി തുടര്‍ന്നുവരുന്ന പി.ജി.വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും സമരം ഒത്തുതീര്‍പ്പാക്കാന്‍ ടി.വി.രാജേഷ് എം.എല്‍.എ. വിളിച്ചുചേര്‍ത്ത അനുരഞ്ജനചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.
നിലവില്‍ ലഭിക്കുന്ന സ്റ്റൈപ്പന്റിന്റെ 38 ശതമാനം വര്‍ധന വരുത്താന്‍ എം.എല്‍.എ. വിളിച്ച യോഗത്തില്‍ മാനേജ്‌മെന്റ് തയ്യാറായെങ്കിലും വിദ്യാര്‍ഥി നപ്രതിനിധികള്‍ അംഗീകരിച്ചില്ല. നിലവില്‍ ലഭിക്കുന്ന സ്റ്റൈപ്പന്റിന്റെ ഇരട്ടി വര്‍ധനവാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ഇതു അംഗീകരിക്കാന്‍ മനേജ്‌മെന്റ് തയ്യാറായില്ല.
എം.എല്‍.എ. വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഈ വര്‍ധനവിനൊപ്പം 1000 രൂപ കൂടി വര്‍ധിപ്പിച്ച് മൊത്തം 38 ശതമാനത്തിന്റെ വര്‍ധന വരുത്താനായിരുന്നു തീരുമാനം. ഈ ചര്‍ച്ചയും പൊളിഞ്ഞതോടെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് കാണിക്കുന്നതെന്നും വരും ദിവസങ്ങളില്‍ നിരാഹാരസമരമുള്‍പ്പെടെ നടത്തി പ്രതിഷേധിക്കാന്‍ ആലോചിക്കുകയാണെന്നും സമരക്കാര്‍ അറിയിച്ചു.
0 comments:
Post a Comment