കണ്ണൂര്‍: അക്രമികള്‍ അക്രമികള്‍ എന്ന് മുറവിളികൂട്ടി അക്രമം നടത്തുന്ന ഏര്‍പ്പാടാണിപ്പോഴെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.
മൊയാരത്ത് ശങ്കരന്‍ അനുസ്മരണ സമ്മേളനവും വൈബ്‌സൈറ്റും തിങ്കളാഴ്ച തെക്കിബസാറിലെ മൊയാരത്ത് ശങ്കരന്‍ സ്മാരക മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അക്രമികളായി ചിത്രീകരിച്ച് അടിച്ചമര്‍ത്തുകയാണ്. യഥാര്‍ഥ ജനകീയപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുമില്ല. കാല്‍നടയായി കോണ്‍ഗ്രസ് ആശയങ്ങള്‍ പ്രചരിപ്പിച്ച മൊയാരത്തിന് ഒടുവില്‍ കോണ്‍ഗ്രസ്സുകാരുടെ മര്‍ദനമേല്‍ക്കേണ്ടിവന്നു.
ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സങ്കുചിത പ്രസ്ഥാനങ്ങള്‍ കടന്നുവരുന്നതാണ് മറ്റൊരു വെല്ലുവിളി. ജാതിബോധം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം. പുതിയ ജാതിസംഘടനകള്‍ മത വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്. നവോഥാനവും പുനരുത്ഥാനവും തമ്മില്‍ മുമ്പും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ശിഥിലീകരണ പ്രവണതയെയും വേദങ്ങളുടെ പ്രാമാണികതയെയും നവോഥാന നായകര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്ന് വേദങ്ങള്‍ പഠിപ്പിച്ച് സമൂഹത്തില്‍ പിന്തിരിപ്പന്‍ ആശയങ്ങളെ ന്യായീകരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
മൊയാരത്തിന്റെ നോവല്‍ 'പെണ്‍കിടാവിന്റെ തന്റേടം' മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രൊഫ. കടത്തനാട്ട് നാരായണന് നല്കി പ്രകാശനം ചെയ്തു. മൊയാരത്ത് ശങ്കരന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു.
എ.പ്രദീപന്‍, കെ.എന്‍.ബാബു, പി.കെ.ബൈജു എന്നിവര്‍ സംസാരിച്ചു. എം.സി.പദ്മനാഭന്‍ സ്വാഗതവും ജനാര്‍ദനന്‍ മൊയാരത്ത് നന്ദിയും പറഞ്ഞു.
0 comments:
Post a Comment