ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ മൂന്നരക്കൊല്ലത്തെ തടവനുഭവിക്കാന്‍ കീഴടങ്ങുന്നതിന് കൂടുതല്‍ സമയം വേണമെന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല.
നിര്‍മാണത്തിലുള്ള രണ്ട് സിനിമകള്‍ പൂര്‍ത്തിയാക്കാനായി കീഴടങ്ങാന്‍ സമയം വേണമെന്നായിരുന്നു ദത്തിന്റെ ആവശ്യം. സ്‌ഫോടനക്കേസില്‍ അഞ്ചു കൊല്ലത്തെ തടവിന് ശിക്ഷിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിരസിച്ചിരുന്നു. വിചാരണക്കാലയളവില്‍ ജയിലില്‍ കഴിഞ്ഞ ഒന്നരക്കൊല്ലമൊഴിച്ചുള്ള ശിക്ഷയനുഭവിക്കാന്‍ ദത്ത് മെയ് 16-ന് കീഴടങ്ങണം.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ടാഡാ കുറ്റത്തില്‍നിന്ന് ദത്തിനെ ഒഴിവാക്കിയെങ്കിലും ആയുധം കൈവശം വെച്ചതിന് അഞ്ചുകൊല്ലം ശിക്ഷിക്കുകയായിരുന്നു.
0 comments:
Post a Comment