മലയാള ചലച്ചിത്രത്തിന്റെ പുതുവസന്ത നായകന്മാരായ ഫഹദ് ഫാസിലിന്റെയും ദുല്‍ക്കര്‍ സല്‍മാന്റെയും ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തൃശ്ശൂരില്‍ നടക്കുന്നു. നവാഗത സംവിധായകന്‍ എ.വി. ശശിധരന്റെ ചിത്രമായ 'ഒളിപ്പോരി'ന്റെ ചിത്രീകരണം സ്‌കൂള്‍ ഓഫ് ഡ്രാമ, മദര്‍ ആസ്പത്രി, അടാട്ട്, പുറനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലും സമീര്‍ താഹിര്‍ 'ചാപ്പാകുരിശി'ന് ശേഷം ഒരുക്കുന്ന 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' യുടെ ചിത്രീകരണം ഗവ. എന്‍ജിനിയറിങ് കോളേജിലുമാണ് നടക്കുന്നത്.
എ.വി.ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒളിപ്പോര് സൈബര്‍ലോകത്തെ കഥകളിലേക്ക് വെളിച്ചംവീശുന്നു. ഒളിപ്പോരാളിയുടേത് ആശയയുദ്ധങ്ങളാണ്. തര്‍ക്കിച്ചും സംവദിച്ചുമുള്ള ബ്ലോഗ് ജീവിതത്തിനിടയില്‍ അയാള്‍ മറ്റുപല ബ്ലോഗ് ജന്മങ്ങളുമായി സൗഹൃദം തീര്‍ത്തു. ബ്ലോഗ് മുഖങ്ങളിലൂടെ പരിചയപ്പെട്ടവര്‍ നേരിട്ട് കാണാനൊരുങ്ങിയപ്പോള്‍, അവര്‍ ഒത്തുചേര്‍ന്ന് ഒരു പരിപാടി ആസൂത്രണം ചെയ്തപ്പോള്‍ വിധി പക്ഷെ അനുകൂലമായിരുന്നില്ല. ഇവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.
റൗണ്ട് അപ് സിനിമയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ഒളിപ്പോര് ചിത്രത്തിലാണ് ബ്ലോഗ് സൗഹൃദങ്ങളുടെയും യഥാര്‍ത്ഥജീവിതങ്ങളുടെയും കഥ പറയുന്നത്. പ്രധാന കഥാപാത്രമായി എത്തുന്ന ഫഹദ് ഫാസിലിന്റെ ബ്ലോഗിന്റെ പേരാണ് ഒളിപ്പോരാളി. ഇതിന്റെ ഷൂട്ടിങ് തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യഘട്ട ഷൂട്ടിങ് ബാംഗ്ലൂരിലാണ് നടന്നത്.
ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ബാഗ്ലൂരിലായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സജീവമായ യുവതയുടെ കഥയാണ് ചിത്രം പറയുന്നത്. സുഭിക്ഷയാണ് ചിത്രത്തിലെ നായിക, കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, സെറീന വഹാബ്, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. യുവതാരങ്ങളായ അഞ്ജു വര്‍ഗ്ഗീസ്, ബാസില്‍ ദീപക്, അറാഫത്ത് തുടങ്ങിയവരും സിനിമയില്‍ നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
പി.എന്‍. ഗോപീകൃഷ്ണന്റേതാണ് തിരക്കഥ, മനോജ് മുണ്ടയാട്ട് കാമറയും മഹേഷ് നാരായണന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ജ്യോതിഷ് ശങ്കര്‍ ആണ് ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. 35 ദിവസത്തെ ഷൂട്ടിങ് ആണ് ആകെ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പത്തുദിവസത്തെ ഷൂട്ടിങ് ബാംഗ്ലൂരിലായിരുന്നു. ബാക്കി ചിത്രീകരണമാണ് തൃശ്ശൂരും പരിസര പ്രദേശത്തുമായി നടക്കുന്നത്.
0 comments:
Post a Comment