താന്തോന്നിത്തുരുത്ത് ദ്വീപ്. ഇവിടെയാണ് ഗോപി എന്ന മനുഷ്യന്‍ ജീവിക്കുന്നത്. ആ ദ്വീപിലെ ഏക വോട്ടറും ഗോപി തന്നെ. തിരഞ്ഞെടുപ്പ് ആഗതമാകുമ്പോള്‍ മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും താന്തോന്നിത്തുരുത്തിനെ ഓര്‍ക്കുന്നത്. അവര്‍ക്ക് ഗോപിയുടെ വോട്ട് വേണം. പതിവ് പോലെ അവര്‍ വാഗ്ദാനങ്ങളുമായി ദ്വീപിലേക്കെത്തും. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത ദ്വീപ് അങ്ങനെ എല്ലാവരാലും തഴയപ്പെട്ടു. അങ്ങനെ വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി ആസന്നമായി.
വോട്ടിന്റെ കാര്യത്തില്‍ ഗോപി ഇത്തവണ ഒരു തീരുമാനമെടുത്തു. ആ ഉറച്ച തീരുമാനം സ്ഥാനാര്‍ഥികളേയും രാഷ്ട്രീയപാര്‍ട്ടികളേയും ആകെ സമ്മര്‍ദത്തിലാക്കി. എങ്ങനെ ഒരു വോട്ടര്‍ക്ക് ഒരു രാജ്യത്തെ തന്നെ മാറ്റിയെടുക്കാം എന്ന ആശയം പങ്കിടുകമാണ് ദി വോട്ടര്‍ എന്ന സിനിമ. കലാമൂല്യമുള്ള സിനിമകളിലൂടെ ദേശീയ അംഗീകാരം വരെ നേടിയ പ്രിയനന്ദനനാണ് സമ്മതിദാന അവകാശത്തിന്റെ വിലയെക്കുറിച്ച് തന്റെ പുതിയ ചിത്രത്തിലൂടെ പറയാന്‍ ഒരുങ്ങുന്നത്. സത്യന്‍ കോലങ്ങാട് കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ ഗോപി എന്ന നായക കഥാപാത്രമാകുന്നത് സലിംകുമാറാണ്. ജൂലായില്‍ ദി വോട്ടറുടെ ഷൂട്ടിങ് ആരംഭിക്കും.
0 comments:
Post a Comment