കാഞ്ഞങ്ങാട് : തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കുംഭകോണത്ത് വീട്ടുടമയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണം കവര്‍ച്ച നടത്തി ഒളിവില്‍ പോയ രണ്ട് യുവാക്കളെ തേടി തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തി. തിരുച്ചി സ്വദേശികളായ ശെ ല്‍വം, മുരുകേശന്‍ എന്നിവരെ പിടികൂടാനാണ് തമിഴ്‌നാട് പോലീസ് ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട്ടെത്തിയത്. ഇവര്‍ നേരത്തെ മാണിക്കോത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശെല്‍വത്തിന്റെ ഭാര്യ ചന്ദ്ര, മുരുകേശന്റെ ഭാര്യ മലര്‍ എന്നിവരും കുട്ടികളും ഇപ്പോള്‍ മാണിക്കോത്ത് താമസിച്ചുവരുന്നുണ്ട്. പ്ലാസ്റ്റിക്ക് സാധനങ്ങളുടെ വില്‍പ്പനയും പഴയ സാധനങ്ങള്‍ വിലക്കെടുക്കലുമാണ് ഇവരുടെ ജോലി. ശെല്‍വനും മുരുകേശനും കുംഭകോണത്തെ ക്രിമിനല്‍-ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികളാണ്. കവര്‍ച്ചയും കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ശേഷം ഇവര്‍ നേരെ മുങ്ങുക മാണിക്കോത്തെ ഭാര്യമാരുടെ അടുത്തേക്കാണെന്ന് കുംഭകോണം പോലീസിന് വിവരം ലഭിച്ചിരുന്നു. കവര്‍ച്ചയും കൊലപാതകവുമായി ബന്ധപ്പെട്ട് തിരുച്ചി സ്വദേശി സുരേശനെ തമിഴ്‌നാട് പോലീസ് പിടികൂടിയിട്ടുണ്ട്. സുരേശന്റെ സഹോദരിമാരാണ് മാണിക്കോത്ത് താമസിക്കുന്ന മലരും ചന്ദ്രയും. യുവതികളെ ഇന്നലെ തമിഴ്‌നാട് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സുരേശും മലരും ചന്ദ്രയും നല്‍കിയ മൊഴിയനുസരിച്ച് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങളില്‍പ്പെട്ട നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിന്‍ അതിഞ്ഞാലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി തിരിച്ചറിഞ്ഞു. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ ഇന്നലെ ഈ സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം മലരിനെയും ചന്ദ്രയെയും വിട്ടയച്ച ശേഷം തമിഴ്‌നാട് പോലീസ് തിരിച്ചുപോയി. തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തിയ വിവരം ഹൊസ്ദുര്‍ഗ് പോലീസ് അറിഞ്ഞിരുന്നില്ല..
0 comments:
Post a Comment