സൗദി അറേബ്യയില്‍ നിതാഖാത് നിയമം കര്‍ശനമാക്കുന്നതിന് സ്വദേശിവത്കരണത്തിന്റെ അനുപാതം വര്‍ധിപ്പിക്കാന്‍ ആലോചന. പുതുക്കിയ അനുപാതം ആറുമാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് പറഞ്ഞു. പത്ത് വിദേശ തൊഴിലാളിക്ക് ഒരു സ്വദേശി എന്നതാണ് ഇപ്പോഴത്തെ അനുപാതം. സ്വദേശികളുടെ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വദേശിവത്കരണത്തിന്റെ അനുപാതം വര്‍ധിപ്പിക്കാനാണ് സാധ്യത കൂടുതല്‍. മലയാളികളടക്കമുള്ള വിദേശ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.
നിതാഖാത് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതുതായി സൗദിയിലെത്തുന്നവര്‍ നിയമം ലംഘിച്ചാല്‍ കര്‍ശന ശിക്ഷ നല്‍കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ പുതുതായി സൗദിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ സൗദി പ്രഖ്യാപിച്ച ഇളവുകള്‍ ഏപ്രില്‍ ആറിന് മുമ്പ് എത്തിയവര്‍ക്കാണ് ബാധകമാകുന്നത്. കഴിഞ്ഞ ദിവസമാണ് നിതാഖാത് വിഷയത്തില്‍ പൊതുമാപ്പിന് തുല്യമായ കുറേ ഇളവുകള്‍ സൗദി രാജാവ് പ്രഖ്യാപിച്ചത്.
0 comments:
Post a Comment